Connect with us

Kerala

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവം: മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടി

Published

|

Last Updated

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് മുഖ്യമന്ത്രി വിശദീകരണം തേടി. ഡി ജി പി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ വിളിച്ചാണ് വിശദീകരണം തേടിയത്.യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റിയും ഭരണകക്ഷിയിലെ ഘടകകക്ഷിയായ സിപിഐയും രംഗത്തെത്തിയിരുന്നു. ഇതിന് പുറമെ പ്രതിപക്ഷവും പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടിയിരിക്കുന്നത്.

കോഴിക്കോട് പന്തീരാങ്കാവിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് മാവോവാദി അനുകൂല ലഘുലേഖ വിതരണം ചെയ്‌തെന്ന് ആരോപിച്ച് പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് നിരവധി ലഘുലേഖകള്‍ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. യുഎപിഎ നിയമത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്ന പാര്‍ട്ടിയാണ് സിപിഎം

---- facebook comment plugin here -----

Latest