Connect with us

Kerala

വാളയാര്‍ കേസ് വിധിയില്‍ പ്രതിഷേധിച്ച് ക്ലാസ്സില്‍ പോസ്റ്ററൊട്ടിച്ചു; മൂന്ന് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

വിളവൂര്‍ക്കല്‍: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് ക്ലാസ്സ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനു മൂന്ന് പ്ലസ് ടു വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. വിളവൂര്‍ക്കല്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടി. ഒരാഴ്ചത്തേക്ക് ആയിരുന്ന സസ്‌പെന്‍ഷന്‍ പിന്നീട് രക്ഷിതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മൂന്നുദിവസമായി കുറക്കുകയായിരുന്നു.

ചേര്‍ത്ത് പിടിക്കേണ്ടവര്‍ കയറിപ്പിടിക്കുമ്പോള്‍, നേര് കാട്ടേണ്ടവര്‍ നെറികേട് കാട്ടുമ്പോള്‍, വഴിയൊരുക്കേണ്ടവര്‍ പെരുവഴിയിലാക്കുമ്പോള്‍ മകളെ നിനക്ക് നീ മാത്രം. എന്നെഴുതിയ പോസ്റ്ററാണ് കുട്ടികള്‍ ഒട്ടിച്ചത്.ക്ലാസ്സ് ടീച്ചറുടെ അനുമതിയില്ലാതെ ക്ലാസ്സ്മുറിയില്‍ പോസ്റ്റര്‍ പതിപ്പിച്ചതിനാണ് അച്ചടക്ക നടപടിയെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രതികകരിച്ചു. അതേസമയം സ്‌കൂളില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുന്‍പും പരിപാടികള്‍ നടന്നിട്ടുണ്ടും അതേ രീതിയിലാണ് പോസ്റ്റര്‍ പതിച്ചതെന്നും നടപടിക്ക് വിധേയരായ വിദ്യാര്‍ഥികള്‍ പറഞ്ഞു.