ഗൂഗിള്‍ മാപ്പില്‍ ഇനി ആള്‍മാറാട്ടം നടത്താം

Posted on: November 1, 2019 11:16 pm | Last updated: November 1, 2019 at 11:16 pm

ഗൂഗിള്‍ ക്രോം ബ്രൗസറിലേത് പോലെ ഗൂഗിള്‍ മാപ്പ്‌സിലും ആള്‍മാറാട്ട മോഡ് (Incognito Mode) അവതരിപ്പിച്ചു. നിങ്ങളുടെ നാവിഗേഷന്‍ ചരിത്രവും സെര്‍ച്ചുകളും മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കാന്‍ ഈ മോഡ് സഹായകമാകും. നിങ്ങള്‍ മറ്റൊരാളുമായി നിങ്ങളുടെ സ്ഥാനം പങ്കിട്ടിട്ടുണ്ടെങ്കില്‍ അത് മറച്ചുവെക്കാനും ഇതുവഴി കഴിയും. എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലും പുതിയ മോഡ് ലഭ്യമാണ്. അതെസമയം, നിങ്ങളെ ട്രാക്കുചെയ്യുന്നതില്‍ നിന്ന് ഇന്റര്‍നെറ്റ് ദാതാക്കളെ തടയാന്‍ ഇതുവഴി കഴിയില്ല.

ഗൂഗിള്‍ മാപ്‌സ് തുറന്ന് മുകളില്‍ വലത് കോണിലുള്ള പ്രൊഫൈലില്‍ ടാപ് ചെയ്താല്‍ ആള്‍മാറാട്ട മോഡ് തിരഞ്ഞെടുക്കാം. ആള്‍മാറാട്ട മോഡില്‍ താഴെ പ്പറയുന്ന സവിശേഷതകള്‍ ലഭ്യമാകില്ല.

 • Commute
 • For You
 • Location History
 • Location Sharing
 • Notifications and messages
 • Search history
 • Search completion suggestions
 • Google Maps Contributions
 • Google Assistant microphone in Navigation
 • Offline Maps
 • Your Places
 • Media integration