അന്തർസർവകലാശാല വനിത ഫുട്‌ബോൾ: കാലിക്കറ്റ് റണ്ണറപ്പ്

Posted on: November 1, 2019 8:55 pm | Last updated: November 1, 2019 at 9:55 pm
അന്തർ സർവകലാശാല വനിത ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ കാലിക്കറ്റ് ടീം

തേഞ്ഞിപ്പലം: ബെംഗളുരുവിൽ നടന്ന അന്തർ സർവകലാശാല വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല റണ്ണറപ്പായി. അവസാന സെമിഫൈനൽ ലീഗ് റൗണ്ട് മത്സരത്തിൽ മദ്രാസ് യൂനിവേഴ്‌സിറ്റിയെ 3-2ന് പരാജയപ്പെടുത്തുകയായിരുന്നു. അണ്ണാമലൈ യൂനിവേഴ്‌സിറ്റിയുള്ളായി 1-1 നും മധുരൈ കാമരാജ് യൂനിവേഴ്‌സിറ്റിയുമായി ഗോൾരഹിത സമനില പിടിക്കുകയും ചെയ്താണ് അഞ്ച് പോയിന്റ് നേട്ടത്തോടെ കാലിക്കറ്റിന്റെ മുന്നേറ്റം.
രണ്ട് വിജയവും ഒരു സമനിലയും നേടി അണ്ണാമലൈ യൂനിവേഴ്‌സിറ്റി ചാമ്പ്യന്മാരായി.

മധുരൈ കാമരാജ് യൂനിവേഴ്‌സിറ്റി മൂന്നാം സ്ഥാനവും മദ്രാസ് യൂനിവേഴ്‌സിറ്റി നാലാം സ്ഥാനത്തുമെത്തി. ഭുവനേശ്വരിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സെന്ററിൽ നടക്കുന്ന അഖിലേന്ത്യാ അന്തർസർവകലാശാല മത്സരത്തിൽ പങ്കെടുക്കാൻ നാല് ടീമുകളും യോഗ്യത നേടിയിട്ടുണ്ട്.