പാചക വാതക സിലിന്‍ഡറിന് വീണ്ടും വില കൂട്ടി; വര്‍ധിപ്പിച്ചത് 76 രൂപ

Posted on: November 1, 2019 1:56 pm | Last updated: November 1, 2019 at 10:04 pm

ന്യൂഡല്‍ഹി: പാചക വാതക സിലിന്‍ഡറിന് വീണ്ടും വില വര്‍ധിപ്പിച്ചു. സിലിന്‍ഡറൊന്നിന് 76 രൂപയാണ് വര്‍ധിച്ചത്. തുടര്‍ച്ചയായി മൂന്നാം മാസമാണ് പാചക വാതകത്തിന് വില കൂട്ടുന്നത്. സബ്‌സിഡി നിരക്കിലുള്ള സിലിന്‍ഡറുകള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. കൂട്ടിയ വില നല്‍കേണ്ടി വരുമെങ്കിലും സബ്‌സിഡി തുക ബേങ്ക് അക്കൗണ്ടിലേക്ക് വരവുവെക്കും.

കുടുംബത്തിന് വര്‍ഷത്തില്‍ അനുവദിച്ചിട്ടുള്ള 12 സിലിന്‍ഡറില്‍ കൂടുതല്‍ എണ്ണം വാങ്ങിയാല്‍ സബ്‌സിഡി ഇതര സിലിന്‍ഡറിന്റെ വര്‍ധിപ്പിച്ച വില നല്‍കേണ്ടിയും വരും.