Connect with us

Kerala

താനൂര്‍ കൊലപാതകം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Published

|

Last Updated

തിരുവനന്തപുരം: താനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് കൊല്ലപ്പെട്ടതുമായി കൊണ്ടുവന്ന് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിനിടെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. താനൂര്‍ കൊലയില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്. കൊലപാതകത്തില്‍ വലിയ ഗൂഢാലോചന നടന്നെന്നും സി പി എം നേതാവ് പി ജയരാജന് ഇതില്‍ പങ്കുണ്ടെന്നും മുനീര്‍ ആരോപിച്ചു. വിഷയം നിയമസഭ അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്നും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കൊല നടക്കുന്നതിന് ഒരു ആഴ്ച മുമ്പ് സി പി എം നേതാവ് പി ജയരാജന്‍ താനൂരിലെത്തിയെന്നും അദ്ദേഹം വന്നതോടെ കൊലയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജയരാജന്റെ പങ്ക് അന്വേഷിക്കണം. പാര്‍ട്ടിക്കാരോട് ആയുധം താഴെവെക്കാന്‍ മുഖ്യമന്ത്രി എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

എന്നാല്‍ താനൂര്‍ കൊലപതാകം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ മുഖം നോക്കാതെനടപടിയെടുക്കും. പ്രതിക്ക് താനൂരിലെ മറ്റ് കൊലപാതക കേസുകളില്‍ പങ്കുള്ളതായാണ് റിപ്പോര്‍ട്ട്. ഇതിനുള്ള പ്രതികാരമാണോ കൊലപതാകത്തിലേക്ക് എത്തിച്ചതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. പ്രതികളെ സംരക്ഷിക്കാനുള്ള ഒരു ഇടപെടലും സര്‍ക്കാര്‍ നടത്തില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മറുപടിയോടെ സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു.

ഇതിനിടെ കൊലപാതകത്തിന് കാരണം പള്ളയിലെ തര്‍ക്കമാണെന്ന് താനൂര്‍ എം എല്‍ എ അബ്ദുറഹ്മാന്‍ ചൂണ്ടിക്കാട്ടി. ഇതില്‍ പ്രതിഷേധിച്ചാണ് ലീഗ് അംഗങ്ങള്‍ ബഹളം വെക്കുകയും നിയമസഭയുടെ നടത്തുളത്തിലിറങ്ങുകയുമായിരുന്നു.നിയമസഭയുടെ നടുത്തളത്തില്‍ നിന്ന് പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളി തുടരുകയാണ്. ഇറങ്ങിപ്പോക്കിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രാവിലെ ചോദ്യോത്തര വേള ആരംഭിച്ചത് മുതല്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ ബഹളമുണ്ടായി. ചോദ്യോത്തര വേള പുരോഗമിക്കവെ ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് വി ഡി സതീശന്റെ ചോദ്യാണ് ബഹളത്തിനിടയാക്കിയത്. ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതി നടന്നുവെന്ന് വി ഡി സതീശനും ശാസ്ത്രീയ അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. ത്രികക്ഷി കരാറിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. കേരള ചരിത്രത്തില്‍ ഇത്ര വലിയ അഴിമതി നടന്നിട്ടില്ലല്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

എന്നാല്‍ വികസനത്തിന് തടസ്സം സൃഷ്ടിക്കുകയാണ് ഇത്തരം അഴിമതികൊണ്ട് പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്ന് വൈദ്യുതിമന്ത്രി എം എം മണി പറഞ്ഞു. ഇതേ തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുമായിരുന്നു.

Latest