Connect with us

National

ഹരിയാനയില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി, സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കോണ്‍ഗ്രസ് നീക്കം

Published

|

Last Updated

ചണ്ഡീഗഢ്: ഹരിയാനയില്‍ ബി ജെ പിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി കോണ്‍ഗ്രസ് മുന്നേറ്റം. നിലവില്‍ 40 സീറ്റുകളില്‍ ബി ജെ പി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 31 സീറ്റുകളില്‍ മുന്നേറുകയാണ്. കേവല ഭൂരിപക്ഷത്തിനു വേണ്ട 46 സീറ്റുകള്‍ ദുഷ്യന്ത് ചൗതാലയുടെ ജെ ജെ പിയെ കൂടെ നിര്‍ത്തി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പത്തു സീറ്റുകളില്‍ ജെ ജെ പിക്ക് ലീഡുണ്ട്. ചൗതാലക്ക് മുഖ്യമന്ത്രി പദവി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. സ്വതന്ത്രരുടെ പിന്തുണയും കോണ്‍ഗ്രസ് തേടിക്കഴിഞ്ഞു.

എക്‌സിറ്റ് പോളുകളെ തീര്‍ത്തും തള്ളിക്കളയുന്ന കുതിപ്പാണ് കോണ്‍ഗ്രസ് ഹരിയാനയില്‍ നടത്തിയത്. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും അഭിപ്രായ സര്‍വേകളുമെല്ലാം ബി ജെ പി വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് പ്രവചിച്ചിരുന്നത്.