Connect with us

Gulf

പൊതു വിദ്യാലയത്തിലെ ജീവനക്കാര്‍ക്ക് സൗജന്യ പാര്‍ക്കിംഗ്

Published

|

Last Updated

അബൂദബി: പൊതുവിദ്യാലയങ്ങളിലെ ജീവനക്കാര്‍ക്ക് സൗജന്യ പാര്‍ക്കിംഗ് നയം പ്രഖ്യാപിച്ചു. സ്‌കൂള്‍ പരിസരത്തെ പാര്‍ക്കിംഗ് മേഖലയില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സൗജന്യ പാര്‍ക്കിംഗ് സൗകര്യം ലഭ്യമാകുമെന്ന് വിദ്യാഭ്യസ മന്ത്രാലയം അറിയിച്ചു. അടുത്ത നടപ്പ് വര്‍ഷം മുതല്‍ സൗജന്യ പാര്‍ക്കിംഗ് സേവനം ആരംഭിക്കുന്നതിനായി അബൂദബി വിദ്യാഭ്യാസ വകുപ്പും ഗതാഗത വകുപ്പും തമ്മില്‍ ധാരണയിലെത്തി.

പുതിയ കരാറിന്റെ പ്രയോജനം ലഭിക്കുന്നതിന് അബൂദബിയിലെ എല്ലാ പൊതു വിദ്യാലയങ്ങളിലേയും മാനേജ്മെന്റുകളും അഭ്യര്‍ഥനകള്‍ സമര്‍പ്പിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സൗജന്യ പാര്‍ക്കിംഗ് സൗകര്യം ലഭിക്കുന്നതിന് സ്‌കൂളുകളില്‍ നിന്ന് അഞ്ച് രേഖകള്‍ ആവശ്യമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞു. ഔദ്യോഗിക കത്ത്, അധ്യാപകരുടെയും ജീവനക്കാരുടെയും അംഗീകൃത പട്ടിക, വാഹന ലൈസന്‍സുകളുടെ പകര്‍പ്പുകള്‍, വര്‍ക്ക് കാര്‍ഡുകളുടെ അല്ലെങ്കില്‍ പെര്‍മിറ്റിന്റെ പകര്‍പ്പുകള്‍, സ്റ്റാഫ് എമിറേറ്റ്‌സ് ഐ ഡികളുടെ പകര്‍പ്പുകള്‍ എന്നിവ സമര്‍പ്പിക്കണം.

Latest