Connect with us

National

പ്രതിസന്ധി ഊബറിലും; 15 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുന്നു

Published

|

Last Updated

മുബൈ: ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈന്‍ ടാക്‌സി സേവനായ ഊബര്‍ ഇന്ത്യയിലും കൂടുതല്‍ തൊഴിലാളികളെ പിരിച്ചുവിടുന്നു. 15 ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിടാനാണ് നീക്കം. ഊബര്‍ ഈറ്റ്‌സ് അടക്കമുള്ള ഊബറിന്റെ ബിസിനസ് സംരംഭങ്ങളെ പിരിച്ചുവിടല്‍ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനിക്ക് ഇന്ത്യയില്‍ 400 മുതല്‍ 350 വരെ തൊഴിലാളികളാണുള്ളത്.

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ തൊഴിലാളികളില്‍ 70 ശതമാനവും കാനഡയില്‍ നിന്നും അമരിക്കയില്‍നിന്നുമാണ്.
രണ്ട് ശതമാനം മാത്രമാണ് ഊബറിന് ഇന്ത്യയില്‍നിന്നും ലഭിക്കുന്ന വരുമാനം. എന്നാല്‍, ചെലവ് ഇതിനേക്കാള്‍ ഉയര്‍ന്ന അവസ്ഥയിലും. ഈ സാഹചര്യത്തിലാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്.
ഊബര്‍ നടത്തുന്ന ഈ വര്‍ഷത്തെ മൂന്നാമത്തെ പിരിച്ചുവിടലാണ് ഇത്.

---- facebook comment plugin here -----