Connect with us

International

മാര്‍ഗരറ്റ് ആറ്റ്‌വുഡിനും ബെര്‍ണാഡിനോ എവരിസ്റ്റോയ്‌ക്കോക്കും ബുക്കര്‍ പുരസ്‌കാരം

Published

|

Last Updated

ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് ആറ്റ്‌വുഡിനും ബ്രിട്ടീഷ് നോവലിസ്റ്റ് ബെര്‍ണാഡിനോ എവരിസ്റ്റോയ്‌ക്കോക്കും. സല്‍മാന്‍ റുഷ്ദി ഉള്‍പ്പെടെ ആറ് പേരുടെ ചുരക്കപ്പട്ടികയില്‍ നിന്നാണ് ഇരുവരേയും തിരഞ്ഞെടുത്തത്. നിയമാവലി മറികടന്ന് ഇത് മൂന്നാം തവണയാണ് ബുക്കര്‍ പുരസ്‌കാരം രണ്ട് പേര്‍ പങ്കിടുന്നത്. മാന്‍ ബുക്കര്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ച ശേഷമുള്ള ആദ്യ പുരസ്‌കാരമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

79കാരിയായ ആറ്റ് വുഡിന് രണ്ടാം തവണയാണ് ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്നത്. 2000ത്തില്‍ ദ ബ്ലൈന്‍ഡ് അസാസിന്‍ എന്ന പുസ്തകത്തിന് പുരസ്‌കാരം ലഭിച്ച ആറ്റ് വുഡിന് ഇത്തവണ ദ ടെസ്റ്റമെന്‍സ് എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയാള്‍ എന്ന ബഹുമിയും ഇതോടെ ആറ്റ് വുഡിന് ലഭിച്ചു. ഗിലിയാദ് എന്ന സാങ്കല്‍പിക ലോകത്തിലെ അധികാരഘടനയും പ്രതിസന്ധികളും ആയിരുന്നു മാര്‍ഗരറ്റ് ആറ്റ്വുഡിന്റെ ദ ഹാന്‍ഡ്‌മെയ്ഡ് ടെയ്ല്‍ എന്ന നോവല്‍.

ഗേള്‍, വുമണ്‍, അദര്‍ എന്ന നോവലിനാണ് ബെര്‍ണാഡിനോ എവരിസ്റ്റോക്ക് പുരസ്‌കാരം. ബ്രിട്ടണിലെ വംശീയതയും സ്ത്രീവിരുദ്ധതയും ഭിന്നലിംഗരാഷ്ട്രീയവുമെല്ലാം ചര്‍ച്ച ചെയ്യുന്നതാണ് ഈ നോവല്‍. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ കറുത്ത വംശജ എന്ന റെക്കോര്‍ഡും ഇനി എവരിസ്‌റ്റോക്ക് ലഭിക്കും. 12 കഥാപാത്രങ്ങളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. കഥാപാത്രങ്ങളില്‍ കൂടുതല്‍ പേരും എവരിസ്‌റ്റോ കറുത്ത വംശജരേയാണ് ഉള്‍പ്പെടുത്തിയത്.

Latest