Connect with us

Educational News

പ്രീ സ്‌കൂളിൽ പഠനം മാതൃഭാഷയിൽ മതിയെന്ന് എൻ സി ആർ ടി

Published

|

Last Updated

ന്യൂഡൽഹി: പ്രീ സ്‌കൂൾ വിദ്യാർഥികൾക്ക് പഠനം മാതൃഭാഷയിൽ മാത്രമായിരിക്കണമെന്ന് എൻ സി ആർ ടി കരിക്കുലം. മാതൃഭാഷ മാധ്യമമായ ക്ലാസ് അന്തരീക്ഷത്തിൽ കുഞ്ഞുങ്ങൾ കൂടുതൽ അനായാസം പങ്കെടുക്കുന്നുവെന്നാണ് കരിക്കുലം സമിതി നിരീക്ഷിക്കുന്നത്.

ഒന്നിലധികം ഉപയോഗ ഭാഷകൾ ഉള്ളിടങ്ങളിൽ ഇവയിലേതിലും ബോധനമാകാം. പ്രീ സ്‌കൂൾ നിലവാരത്തിൽ ഒരു തരത്തിലുള്ള പരീക്ഷയും നടത്താൻ പാടില്ല. വാചിക പരീക്ഷയും എഴുത്തു പരീക്ഷയും നടത്തി പാസ്സായി, തോറ്റു എന്ന് വിധിയെഴുതുന്നത് പൂർണമായി അവസാനിപ്പിക്കണമെന്നും കരിക്കുലം നിർദേശിക്കുന്നു.

ഈ ഘട്ടത്തിൽ കുഞ്ഞുങ്ങളുടെ നൈപുണ്യം അളക്കണമെന്ന് നിർബന്ധമുണ്ടെങ്കിൽ അതിന് പ്രത്യേക ശാസ്ത്രീയ സങ്കേതങ്ങൾ ഉപയോഗിക്കണമെന്നും എൻ സി ഇ ആർ ടി നിഷ്‌കർഷിക്കുന്നു.

Latest