Connect with us

National

ബാബരി ഭൂമിയില്‍ ദീപം തെളിയിക്കാനുള്ള വിഎച്ച്പി ശ്രമം പാളി

Published

|

Last Updated

അയോധ്യ: ബാബരി ഭൂമിയില്‍ പ്രകോപനമുണ്ടാക്കാനുള്ള വി എച്ച് പി ശ്രമം വീണ്ടും പാളി. ദീപാവലി ദിനമായ ഈ മാസം 27ന് ഇവിടെ ആയിരക്കണക്കിന് ദീപം തെളിയിക്കാനും പ്രത്യേക പൂജ നടത്താനും അനുവദിക്കണമെന്നാവശ്യപ്പെട്ട് വി എച്ച് പിയുടെ നേതൃത്വത്തില്‍ സന്യാസിമാര്‍ ഡിവിഷനല്‍ കമ്മീഷണറെ സമീപിക്കുകയായിരുന്നു. എന്നാല്‍ പരമോന്നത കോടതിയുടെ പരിഗണിനയില്‍ ഉടമസ്ഥതാ തര്‍ക്കം നിലനില്‍ക്കുന്ന ഒരു സ്ഥലത്ത് ഇത്തരത്തിലുള്ള ഒരു ചടങ്ങും അനുവദിക്കില്ലെന്ന് ഡിവിഷനല്‍ കമ്മീഷണര്‍ മനോജ് മിശ്ര പറഞ്ഞു.

പുതിയ കീഴ്‌വഴക്കം അനുവദിക്കാനാകില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും തീരുമാനമെടുക്കേണ്ടത് സുപ്രീം കോടതിയാണ്. നേരത്തേ ഏര്‍പ്പെട്ടുത്തിയ എല്ലാ നിയന്ത്രണങ്ങളും അവിടെ തുടരുമെന്നും മിശ്ര വ്യക്തമാക്കി.