സൗരവ് ഗാംഗുലി ബി സി സി ഐ അമരത്തേക്ക്; അമിത് ഷായുടെ മകന്‍ സെക്രട്ടറി

Posted on: October 14, 2019 12:40 am | Last updated: October 14, 2019 at 11:58 am

മുംബൈ: നാടകീയ നീക്കങ്ങൾക്കൊടുവിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ബി സി സി ഐ പ്രസിഡന്റ് സ്ഥാനത്തേക്ക്.

കേന്ദ്ര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായാകും പുതിയ സെക്രട്ടറി. കേന്ദ്ര സഹമന്ത്രിയും മുൻ ബി സി സി ഐ പ്രസിഡന്റുമായ അനുരാഗ് താക്കൂറിന്റെ സഹോദരൻ അരുൺ ധുമാലാകും ട്രഷറർ.

ബി സി സി ഐ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബി ജെ പിയെ പ്രകടമായി പിന്തുണക്കാത്ത ഗാംഗുലി ബി സി സി ഐയുടെ അമരത്തെത്തുന്നത് ഏറെ നാടകീയമായാണ്.