ഐ ഐ എഫ് ടിയില്‍ എം ബി എ കോഴ്‌സ്

Posted on: October 11, 2019 12:45 pm | Last updated: October 11, 2019 at 2:46 pm


ഇന്റര്‍നാഷനല്‍ ബിസിനസ് വിഷയത്തില്‍ ദ്വിവത്സര എം ബി എ കോഴ്‌സിന് നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് എന്‍ട്രന്‍സ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.

ഈ മാസം 25 വരെയാണ്‌ അപേക്ഷ നല്‍കേണ്ടത്. ഓണ്‍ലൈന്‍ പരീക്ഷ ഡിസംബര്‍ ഒന്നിന് നടത്തും. ആകെ 420 സീറ്റുളുള്ള കോഴ്‌സിലേക്ക് രാജ്യത്താകെ 89 നഗരങ്ങളില്‍ പരീക്ഷാ സെന്ററുണ്ട്. 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് പ്രവേശന യോഗ്യത.

ഒരു മാര്‍ക്കിന്റെ 100 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് പരീക്ഷ രീതി. ജനറല്‍ വിഭാഗത്തിന് 2000 രൂപയും സംവരണവിഭാഗത്തിനും ഭിന്നശേഷിക്കാര്‍ക്കും 1000 രൂപയാണ് പരീക്ഷാ ഫീസ്. ഡല്‍ഹി, കൊല്‍ക്കത്ത, കാകിനട (ആന്ധ്രാപ്രദേശ്) എന്നിവിടങ്ങളിലാണ് ഐ ഐ എഫ്ടി ക്യാമ്പസുള്ളത്. iift.nta.nic.in