Connect with us

National

ഉത്തര്‍പ്രദേശില്‍ നിലനില്‍ക്കുന്നത് നാഥുറാം രാജ്: അഖിലേഷ് യാദവ്

Published

|

Last Updated

ലക്‌നോ: ക്രമസമാധാന പ്രശ്‌നത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ കടന്നാക്രമിച്ച് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. യു പിയില്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു. പോലീസും ആള്‍ക്കൂട്ടവും നിരപരാധികളെ തല്ലിക്കൊല്ലുകയാണ്. ഉത്തര്‍പ്രദേശില്‍ രാം രാജല്ലെന്നും നാഥുറാം രാജാണെന്നും അഖിലേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം പോലീസ് വെടിവെപ്പില്‍ മരിച്ച പുഷ്‌പേന്ദ്ര യാദവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു. യു പിയില്‍ ഇപ്പോഴുള്ളത് നാഥുറാം രാജാണ്. ഉന്നാവ് കേസിലെ പെണ്‍കുട്ടിക്ക് ഇനിയും നീതി കിട്ടിയിട്ടില്ല. ചിന്മയാനന്ദ് കേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടി ജയിലിലാണെന്നും അഖിലേഷ് പറഞ്ഞു.