Connect with us

Kozhikode

ജോളി മാത്രമാണ് പ്രതിയെന്ന് കരുതുന്നില്ല; സത്യം പുറത്തുവരും: റോയിയുടെ സഹോദരി

Published

|

Last Updated

കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മരിച്ച റോയ് തോമസിന്റെ സഹോദരി റെഞ്ചി തോമസ്. ഒസ്യത്ത് വ്യാജമാണെന്നും ആദ്യം നല്‍കിയ ഒസ്യത്തില്‍ തിരുത്തലുകള്‍ വരുത്തിയിരുന്നതായും റെഞ്ചി പറഞ്ഞു. ആദ്യത്തെ ഒസ്യത്തില്‍ തിയ്യതിയോ സാക്ഷികളോ സ്റ്റാമ്പോ ഇല്ലായിരുന്നു. പിന്നീടിതെല്ലാം ഉള്ളതായി മാറിയതു തന്നെ ഒസ്യത്ത് വ്യാജമാണെന്നതിനുള്ള തെളിവാണ്.

കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നത്തെന്നും സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് കൊലപാതകത്തിനു പിന്നിലെന്ന് പ്രചരിപ്പിച്ച് സംഭവങ്ങളെ കുഴിച്ചു മൂടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും റെഞ്ചി പറഞ്ഞു.

തങ്ങള്‍ക്കുത്തരം ലഭിക്കാത്ത പലചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നിന്ന് ലഭ്യമായി കൊണ്ടിരിക്കുന്നത്. ജോളി മാത്രമാണ് പ്രതിയെന്ന് കരുതുന്നില്ല. സത്യം സത്യമായി പുറത്തു വരണമെന്നും അന്വേഷണ സംഘത്തിനെ അഭിനന്ദിക്കുന്നുവെന്നും റെഞ്ചി പറഞ്ഞു. അന്വേഷണത്തെ പിന്തുണക്കുന്നുവെന്നും കുറ്റം ചെയ്തവര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണമെന്നും ജോളി-റോയി ദമ്പതികളുടെ മൂത്ത മകന്‍ റോമോ പ്രതികരിച്ചു.

Latest