Gulf
ഗോള്‍ഡന്‍ ജൂബിലി വിളംബരമായി സഅദിയ്യ 'മുല്തഖ അസ്സ ആദ'ക്ക് പ്രൗഢ സമാപ്തി


കാസര്‍കോഡ് ദേളി ജാമിഅസഅദിയ്യ ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളത്തിന്റെ മുന്നോടിയായി ദമ്മാമില്‍ സംഘടിപ്പിച്ച “മുല്‍തഖ അസ്സആദ 19″(ഗ്രാന്റ് ഫാമിലി മീറ്റ്) പരിപാടിയില്‍ പ്രമുഖ പ്രഭാഷകന്‍ നൗഫല്‍ സഖാഫി കള സ മുഖ്യ പ്രഭാഷണം നടത്തുന്നു
ദമ്മാം: ഗോള്‍ഡന്‍ ജൂബിലി വിളംബരമായി “സഅദിയ്യ മുല്തഖ അസ്സ ആദ 2019 ഗ്രാന്റ് ഫാമിലി മീറ്റിന് ദമ്മാം ഫൈസലിയ്യയില്‍ പ്രൗഡ സമാപ്തി. ജ്ഞാനം, മനനം, മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ 2019 ഡിസംബര്‍ 27,28,29 തീയ്യതികളില്‍ കാസര്‍കോട് ദേളി സഅദാബാദില്‍ നടക്കുന്ന ജാമിഅ സഅദിയ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സഅദിയ്യ ദമ്മാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ കേരളത്തിലെയും ദക്ഷിണ കര്‍ണ്ണാകയിലെയും നൂറുക്കണക്കിന് കുടുംബങ്ങള്‍ സംബന്ധിച്ചു.
വിദ്യാര്‍ത്ഥി ഫെസ്റ്റ്, ദഫ് മുട്ട് പ്രദര്‍ശനം, ബുക്ക് ടെസ്റ്റ്, സമാപന സംഗമം, പ്രഭാഷണം തുടങ്ങിയ സെഷനുകള്‍ പരിപാടിയുടെ ഭാഗമായി നടന്നു. വനിതള്‍ക്കായി നൂറുല്‍ ഉലമ എം.എ ഉസ്താദിന്റെ സംയുക്ത കൃതിയിലെ “ലോകാനുഗ്രഹി” എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ബുക്ക് ടെസ്റ്റില്‍ ഹസീന ഷഫീഖ് ജൗഹരി കൊല്ലവും, നൂറുല്‍ ഉലമ എം .എ ഉസ്താദിനെ കുറിച്ചുള്ള കന്നഡയിലുള്ള പുസ്തകത്തെ ആസ്പദമാക്കിയുള്ള കന്നഡ ബുക്ക് ടെസ്റ്റില്‍ ഡോ താഹിറ അബ്ദുല്‍ കാദിര്‍ പുണ്ടൂരും ഗോള്‍ഡ് മെഡലിന് അര്‍ഹരായി.
പരിപാടിക്ക് തുടക്കം കുറിച്ചു നടന്ന ആത്മീയ സംഗമത്തിന് അഹ്മദ് സഅദി അല്‍ ഹസ്സ മുഹമ്മദ് സഅദി ആദൂര്‍, അബ്ദുല്‍ ജബ്ബാര്‍ ലത്തീഫി, അഷ്‌റഫ് സഅദി ബാക്കിമാര്‍ തുങ്ങിയവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങള്‍ക്ക് ഷഫീഖ് ബുഖാരി ,ഫൈസല്‍ വേങ്ങാട് നേതൃത്വം നല്‍കി. ആസ്വാദനത്തിന്റെ പുതിയ ഇശലുകള്‍ പെയ്തിറങ്ങിയ “ഇലള്‍ ഹബീബ് “പ്രോഗ്രാമിന് സാം പെരിന്തല്‍മണ്ണ, സല്‍മാന്‍ മാവൂര്‍, സഅദ് കണ്ണപുരം, ജിഷാദ് കൊല്ലം, നിഷാദ് നിലമ്പൂര്‍, അമാനുല്ല കാട്ടിപ്പള്ള, മാസ്റ്റര്‍ റൈഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ദമ്മാം സഅദിയ്യ പ്രസിഡന്റ് അബ്ബാസ് ഹാജി കുഞ്ചാറിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം ബഷീര്‍ ഉള്ളണം ഉദ്ഘാടനം ചെയ്തു. അറബി പൗര പ്രമുഖരായ ളാഫിര്‍ നാജി അല്‍ മുതലഖ്, മിസ്മിര്‍ നാജി അല്‍ റാഖ, മിസ്ഫിര്‍ ഹമദ് അല്‍ റാഖ എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു. സയ്യിദ് സ്വഫ്‌വാന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. നൗഫല്‍ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തി. യൂസുഫ് സഅദി അയ്യങ്കേരി സഅദിയ്യയെ പരിചയപെടുത്തി. ഇ എം കബീര്‍ നവോദയ, ഹമീദ് വടകര, നാസ് വക്കം, ഷാജി മതിലകം, ശംസുദ്ധീന്‍ എഞ്ചിനീയര്‍ എന്നിവര്‍ അതിഥികളായി സംബന്ധിച്ചു. സലിം പാലച്ചിറ, അന്‍വര്‍ കളറോഡ്, അബ്ദുസ്സമദ് മുസ്‌ലിയാര്‍, മുഹമ്മദ് കുഞ്ഞി അമാനി, സഅദ് അമാനി, ബൈത്താര്‍ യൂസുഫ് സഖാഫി, ഖമറുദ്ദീന്‍ ഗുഡിനബലി, ചട അബ്ദുല്ല ഹാജി, അബ്ദുല്‍ ബാരി നദ്‌വി, റഊഫ് പാലേരി, ഷാഫി കുദിര്‍, അഷ്‌റഫ് കോട്ടക്കുന്ന്, അസീസ് സഅദി തുടങ്ങിയ സംഘടനാ സ്ഥാപന നേതാക്കള്‍ സംബന്ധിച്ചു. ലത്തീഫ് പള്ളത്തടുക്ക സ്വാഗതവും ബാഷ ഗംഗാവലി നന്ദിയും പറഞ്ഞു.