Connect with us

Career Education

കേന്ദ്ര സർവീസിൽ എൻജിനീയറാകാം

Published

|

Last Updated

സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ എൻജിനീയറിംഗ് തസ്തികകളിലേക്ക് യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു പി എസ് സി) അപേക്ഷ ക്ഷണിച്ചു. എൻജിനീയറിംഗ് സർവീസ് എക്‌സാമിനേഷൻ- 2020 വഴിയാണ് തിരഞ്ഞെടുപ്പ്. ഇന്ത്യൻ റെയിൽവേയിൽ ഉൾപ്പെടെ 495 ഒഴിവുകളാണുള്ളത്. സിവിൽ എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ എൻജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗങ്ങളിലായാണ് ഒഴിവുകളുള്ളത്. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എൻജിനീയറിംഗ് ബിരുദമാണ് യോഗ്യത. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് (ഇന്ത്യ) യുടെ പരീക്ഷകളുടെ സെക്‌ഷൻ എയിലും ബിയിലും വിജയം. അല്ലെങ്കിൽ വിദേശ സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ നേടിയ സർക്കാർ അംഗീകരിച്ച തത്തുല്യ ബിരുദം/ ഡിപ്ലോമ. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ എൻജിനിയേഴ്‌സ് (ഇന്ത്യ) യുടെ ഗ്രാജ്വേറ്റ് മെമ്പർഷിപ്പ് പരീക്ഷാ ജയം/ എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് മെമ്പർഷിപ്പ് പരീക്ഷ പാർട്ട് രണ്ടും മൂന്നും / സെക്‌ഷൻ എയും ബിയും ജയിച്ചിരിക്കണം/ ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് റേഡിയോ എൻജിനിയേഴ്‌സിൽ നിന്ന് ഗ്രാജ്വേറ്റ് മെമ്പർഷിപ്പ് പരീക്ഷാ ജയം.
പ്രായപരിധി 21നും മുപ്പതിനും ഇടയിൽ. 1990 ജനുവരി രണ്ടിനും 1999 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ഇന്ത്യൻ റെയിൽവേ, സെൻട്രൽ എൻജിനീയറിംഗ് സർവീസ്, സർവേ ഓഫ് ഇന്ത്യ, ബോർഡർ റോഡ് എൻജിനീയറിംഗ് സർവീസ്, ഇന്ത്യൻ ഡിഫൻസ് സർവീസ് ഓഫ് എൻജിനീയേഴ്‌സ്, സെൻട്രൽ വാട്ടർ എൻജിനീയറിംഗ് സർവീസ്, ഇന്ത്യൻ സ്‌കിൽ ഡെവലപ്‌മെന്റ് സർവീസ്, സെൻട്രൽ പവർ എൻജിനീയറിംഗ് സർവീസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് നിയമനം.

പ്രിലിമിനറി, മെയിൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. കൊച്ചിയും തിരുവനന്തപുരവുമാണ് കേരളത്തിലെ പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങൾ. തിരുവനന്തപുരത്താണ് മെയിൻ പരീക്ഷാ കേന്ദ്രം. ഇരുനൂറ് രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, എസ് സി, എസ് ടി വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർ ഫീസ് അടക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 15. വിശദ വിവരങ്ങൾക്ക് https://upsc.gov.in/ സന്ദർശിക്കുക.