ഗ്രൂപ്പിനങ്ങൾ കൈക്കലാക്കി നാസിഫും സംഘവും

Posted on: September 30, 2019 6:47 pm | Last updated: September 30, 2019 at 6:47 pm

ചാവക്കാട്: ജനറൽ വിഭാഗത്തിലെ മാലപ്പാട്ട്, ഖസീദ പാരായണം എന്നിവയിൽ ഒന്നാം സ്ഥാനവും, ഖവാലിയിൽ രണ്ടാം സ്ഥാനവും നേടിയ ചാരിതാർഥ്യത്തിലാണ് നാസിഫ് കോഴിക്കോടും സംഘവും.

പന്നിയേങ്കരയിൽനിന്നുള്ള നാസിഫ്, മുർഷാദ്, സ്വാദിഖലി, അബിനാസ്, ഫിജാസ് എന്നിവരടങ്ങുന്നതാണ് സംഘം. തുടർച്ചയായി നാലാം വർഷമാണ് ഇവർ സംസ്ഥാന സാഹിത്യോത്സവിനെത്തുന്നത്. കഴിഞ്ഞ വർഷം മാലപ്പാട്ടിൽ ഒന്നാം സ്ഥാനം ഇതേ സംഘത്തിനായിരുന്നു.

ഈ വർഷം ആരംഭിച്ച മത്സരയിനമായ ഖസീദ പാരായണത്തിൽ ആദ്യ വിജയികളാകാൻ കഴിഞ്ഞ സന്തോഷം അവർ സിറാജിനോട് പങ്കുവെച്ചു. ഖസീദ വിത്രിയ്യ പാരായണം ചെയ്താണ് ഇവർ ഒന്നാം സ്ഥാനത്തിന് അർഹരായത്.