ചുമരെഴുത്തിൽ ആദ്യ സ്ഥാനം നേടി സഹപാഠികൾ

Posted on: September 30, 2019 1:56 pm | Last updated: September 30, 2019 at 1:56 pm

ചാവക്കാട് : ഒരേ ക്ലാസിലെ രണ്ട് കൂട്ടുകാർ ഒന്നിച്ച് ചുമരെഴുതി ആദ്യ സ്ഥാനം നേടി. നീലഗിരിയെ പ്രതിനിധീകരിച്ചെത്തിയ നവാസ് ശരീഫാണ് ഒന്നാമതെത്തിയത്. സഹപാഠിയായ ഇർഷാദാണ് സഹായിക്കാനുണ്ടായിരുന്നത്. ഇരുവരും പാടന്തറ മർകസിലെ ഒരേ ക്ലാസിലെ രണ്ടാം വർഷ ബിരുദ വിദ്യാര്തഥികളാണ്.

ഗുഡല്ലൂർ കാസിം വയലിലെ സ്രാമ്പിക്കൽ ഹംസ കദീജ ദമ്പതികളുടെ മകനാണ് നവാസ് ശരീഫ്. സീനിയർ വിഭാഗത്തിൽ കാലിഗ്രഫിയിലും മത്സരിയായിരുന്നു. കഴിഞ്ഞ വർഷം മലയാളപ്രസംഗം, ബുക്ക്‌ ടെസ്റ്റ്‌, ചുമരെഴുത്ത് എന്നീ മത്സരങ്ങളിൽ ഉന്നത സ്ഥാനങ്ങൾ നേടിയിട്ടുണ്ട്.

ഗൂഡല്ലൂരിലെ മുത്തളംപെറ്റ മുഹമ്മദ്‌, ബുഷ്‌റ എന്നിവരുടെ മകനാണ് ഇർഷാദ്. സംസ്ഥാന സാഹിത്യോത്സവിന് ആദ്യമായിട്ടെത്തുന്ന ഇർഷാദ് ഇത്തവണ പോസ്റ്റർ ഡിസൈനിംഗിലും പങ്കെടുത്തിട്ടുണ്ട്.