പ്ലാസ്റ്റിക് വിമുക്ത സാഹിത്യോത്സവ്‌ ഭക്ഷണശാല

Posted on: September 30, 2019 1:41 pm | Last updated: October 3, 2019 at 10:46 am


ചാവക്കാട്: സംസ്ഥാന സാഹിത്യോത്സവിലെ ഭക്ഷണശാല സീറോപ്ലാസ്റ്റീക് സോണായി. സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ സാഹിത്യോല്‍വ് ഭക്ഷണശാലയില്‍ നിന്നും പ്ലാസ്റ്റീക്കിനെ പൂര്‍ണമായും ഒഴിവാക്കി.സ്റ്റീല്‍ ഗ്‌ളാസുകളും ഫൈബര്‍ പ്ലേറ്റുകളുമാണ് ഭക്ഷണശാലയിലെത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഫുഡ്കമ്മറ്റി ഒരുക്കിയിരുന്നത്. ഒരേ സമയം 250 പേര്‍ക്ക് ഭക്ഷണം നല്‍കാവുന്ന സജ്ജീകരണമാണ് ഭക്ഷണശാലയില്‍ ഒരുക്കിയിരുന്നത്.

നാല്‍പത് പേരടങ്ങിയ ഭക്ഷണ കമ്മറ്റിയാണ് ഭക്ഷണ വിതരണവും ക്ലീനിങ്ങും നടത്തിയിരുന്നത്. പാത്രങ്ങള്‍ വൃത്തിയാക്കുന്നതിനും വളണ്ടിയര്‍മാര്‍തന്നെ സജ്ജീവമായിരുന്നു. ഒരു നേരം രണ്ടായിരത്തോളെ പേര്‍ക്കാണ് ഭക്ഷണം നല്‍കിയിരുന്നത്. രണ്ട് ദിവസത്തോളമായി സംസ്ഥാന സാഹിത്യോല്‍സവ് വേദികളിലെ മല്‍സരാര്‍ഥികളുടെ വയറും മനസും നിറക്കാന്‍ കഴിഞ്ഞ ആത്മ സംതൃപ്തിയിലാണ് ഭക്ഷണ കമ്മറ്റി.