കവിത, പ്രബന്ധ രചനകളിൽ ഇരട്ടി മധുരവുമായി ലുഖ്മാൻ

Posted on: September 30, 2019 1:09 pm | Last updated: September 30, 2019 at 1:09 pm


ചാവക്കാട്: ഹയർസെക്കൻഡറി വിഭാഗം മലയാളം കവിതാ രചനയിലും ഇംഗ്ലീഷ് പ്രബന്ധ രചനയിലും ലുഖ്മാന് ഇരട്ടിമധുരം. കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാന സാഹിത്യോത്സവ് വേദികളിലെ സാന്നിധ്യമായ ലുഖ്മാൻ കവിതാരചനയിൽ സംസ്ഥാന തലത്തിൽ മൂന്ന് തവണ ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. പ്രസംഗ മത്സരത്തിൽ മൂന്നാം തവണയാണ് സംസ്ഥാന തലത്തിൽ മത്സരിക്കാനെത്തുന്നത്. ഇത്തവണ പ്രസംഗത്തിലും മൂന്നാം സ്ഥാനം ലഭിച്ചു. മലപ്പുറത്ത് നടന്ന ജില്ലാ സാഹിത്യോത്സവത്തിലെ കലാപ്രതിഭയും സർഗപ്രതിഭയും ലുഖ്മാനായിരുന്നു. മലപ്പുറം വേങ്ങര ഗാന്ധിക്കുന്ന് ഉമ്മർ-സാജിത ദമ്പതികളുടെ മകനാണ്. കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് ലുഖ്മാൻ.