കശ്മീര്‍ വിഭജനം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ബി ജെ പി

Posted on: September 24, 2019 11:16 am | Last updated: September 24, 2019 at 12:13 pm

ന്യൂഡല്‍ഹി: കശ്മീര്‍ വിഭജനം പാഠസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ബി ജെ പി നീക്കങ്ങള്‍ തുടങ്ങി. കശ്മീരിനെ രണ്ടായി വിഭജിച്ചതിന് ബി ജെ പിക്കും കേന്ദ്ര സര്‍ക്കാറിനുമുള്ള ന്യായങ്ങള്‍ വസ്തുത എന്ന രൂപത്തില്‍ പുതുതലമുറയില്‍ എത്തിക്കുകയാണ് ലക്ഷ്യം. കശ്മീര്‍ വിഭജനം കേന്ദ്രസര്‍ക്കാറിനെക്കൊണ്ട് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിക്കുമെന്ന് ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു.

പുതുതലമുറ ഇതേകുറിച്ചെല്ലാം മനസിലാക്കേണ്ടതുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അറിയാനുള്ള താല്‍പര്യം കുട്ടികളില്‍ വളര്‍ത്തേണ്ടതുണ്ടെന്നും പറഞ്ഞ നദ്ദ ഉടനെ തന്നെ കേന്ദ്രം ഇതേകുറിച്ച് ആലോചിക്കുമെന്നും പറഞ്ഞു. നിരവധി പേരാണ് ബി ജെ പി നേതാക്കളോടും മന്ത്രിമാരോടും ഈ ആവശ്യം ഉന്നിച്ചതെന്നും അദ്ദേഹം പറഞ്ഞു.