കോഴിക്കോട്ട് ഫര്‍ണിച്ചര്‍ കടയില്‍ തീപ്പിടിത്തം

Posted on: September 20, 2019 11:07 am | Last updated: September 20, 2019 at 11:07 am

കോഴിക്കോട്: കോഴിക്കോട് കുണ്ടുങ്ങലില്‍ വീടിനോട് ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ നിര്‍മ്മാണ ഷെഡ്ഡില്‍ തീപ്പിടിത്തം. ഇന്ന് രാവിലെ 8.15 ഓടെയാണ്‌ തീപിടിത്തമുണ്ടായത്.

കുണ്ടുങ്ങല്‍ മര്‍വ്വ നഗറിലെ പണ്ടാര തോപ്പ് പറമ്പ് സജ്‌ന മഹല്‍ ബിച്ചീബിയുടെ ഉടമസ്ഥതയിലുള്ള ഇരുനില വാര്‍പ്പ് കെട്ടിടത്തിനോട് ചേര്‍ത്തള്ള കല്ല് മരം ഓട് എന്നിവയാല്‍ നിര്‍മ്മിച്ച സോഫ നിര്‍മ്മാണ ഷെഡ്ഡിനാണ് തീ പിടിച്ചത്. അഗ്നിശമന സേനാംഗങ്ങളെത്തി തീയണച്ചു. മൂന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ട്.