വ്യോമപാത നിഷേധിച്ച പാക് നടപടിക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ

Posted on: September 19, 2019 9:17 am | Last updated: September 19, 2019 at 1:54 pm

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ യു എസ് സന്ദര്‍ശനത്തിന് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചതില്‍ പ്രതിഷേധവുമായി ഇന്ത്യ. അന്താരാഷ്ട്ര മര്യാദകളും വ്യവസ്ഥകളും പാലിച്ച് വ്യോമപാത അനുവദിക്കാന്‍ പാക്കിസ്ഥാന്‍ തയാറാകണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇല്ലാത്ത കാരണങ്ങള്‍ നിരത്തി ഇന്ത്യന്‍ നേതാക്കള്‍ക്ക് തുടര്‍ച്ചയായി വ്യോമപാത അനുവദിക്കാതിരിക്കുന്നതില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്മാറണം.

നേരത്തെ, രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഐസ്‌ലന്‍ഡ് സന്ദര്‍ശനത്തിനും പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചിരുന്നു.