എസ് വൈ എസ് ആലപ്പുഴ ജില്ലാ യുവജന റാലി ജനുവരി 19ന്

Posted on: September 18, 2019 6:24 pm | Last updated: September 18, 2019 at 6:24 pm


ആലപ്പുഴ: നിലപാടുറച്ച ധാർമിക ബോധമുള്ള സക്രിയ യൗവ്വനത്തിന് മാത്രമേ പുതിയ ലോകത്ത് സാമൂഹിക മുന്നേറ്റത്തിന് നേതൃത്വം നൽകാൻ കഴിയുകയുള്ളൂവെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ.എം എം ഹനീഫ് മൗലവി അഭിപ്രായപ്പെട്ടു.

ആലപ്പുഴ മക്കാ ടവർ കൺവൻഷൻ സെന്ററിൽ എസ് വൈ എസ് ജില്ലാ യുവജന റാലി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.’യുവത്വം നിലപാട് പറയുന്നു’ എന്ന പ്രമേയത്തിൽ എസ് വൈ എസ് സംഘടിപ്പിക്കുന്ന കേരള മുസ്‌ലിം യുവജന സമ്മേളനത്തിന്റെ ഭാഗമായുള്ള ജില്ലാ യുവജന റാലി 2020 ജനുവരി 19-ന് നടക്കും.ജില്ലാ പ്രസിഡന്റ് കെ എ മുസ്തഫ സഖാഫി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഹാമിദ് ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനം എസ് എം എ സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ മുഹമ്മദ് ബാദ്ഷാ സഖാഫി ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി വിഷയാവതരണം നടത്തി.

575 അംഗ ‘ടീം ഒലീവ്’ സമസ്ത കേന്ദ്ര മുശാവറ അംഗം എ ത്വാഹ മുസ്‌ലിയാർ നാടിന് സമർപ്പിച്ചു. കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് എച്ച് അബ്ദുന്നാസർ തങ്ങൾ, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി പി എസ് എം ഹാശിം സഖാഫി, ഭാരവാഹികളായ എം എ ശാഫി മഹരി, ഹുസൈൻ മുസ്്ലിയാർ, ഷാഹുൽ ഹമീദ് ശാമിൽ ഇർഫാനി, എസ് അശ്‌റഫ് സഖാഫി, സുധീർ കോയിക്കൽ, ജുനൈദ് ആലപ്പുഴ, ഹാശിം വന്ദികപ്പള്ളി, എ കെ എം ഹാഷിർ സഖാഫി, അനസ് വീയപുരം സംസാരിച്ചു.