Connect with us

Kerala

എസ് ഡി പി ഐയുടെ വോട്ടില്‍ ഭരണം വേണ്ട; നഗരസഭ ചെയര്‍പേഴ്‌സന്‍ സ്ഥാനം രാജിവെച്ച് എല്‍ ഡി എഫ്

Published

|

Last Updated

ഈരാറ്റുപേട്ട: നഗരസഭ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തിനായുള്ള വോട്ടെടുപ്പില്‍ എസ് ഡി പി ഐ അംഗങ്ങളുടെ വോട്ടില്‍ നേടിയ വിജയം വേണ്ടെന്നുവെച്ച് എല്‍ ഡി എഫ്. നഗരസഭ ചെയര്‍പേഴ്‌സന്‍ സ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ എല്‍ ഡി എഫിന്റെ ലൈല പരീത് രാജിവെക്കുകയായിരുന്നു. നഗരസഭ സെക്രട്ടറിക്കാന്‍ രാജിക്കത്ത് നല്‍കിയത്. തന്റെ ജയത്തിന് രണ്ട് എസ് ഡി പി ഐ അംഗങ്ങളുടെ വോട്ടും കാരണമായെന്നും വര്‍ഗീയ പാര്‍ട്ടികളുടെ വോട്ടില്‍ അധികാരം വേണ്ടെന്ന നിലപാടിലാണ് രാജിവെച്ചതെന്നും ലൈല പരീത് പ്രതികരിച്ചു.

എല്‍ ഡി എഫിന്റെ പത്തും എസ് ഡി പി ഐയുടെ നാലും അംഗങ്ങളുടെ പിന്തുണയിലുമാണ് ലൈല വിജയിച്ചത്. യു ഡി എഫിന്റെ വി എം സിറാജക്ക് 12 വോട്ടാണ് ലഭിച്ചത്. ജനപക്ഷത്തിന് രണ്ടംഗങ്ങളുണ്ടെങ്കിലും ഇവര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
എസ് ഡി പി ഐയുടെ പിന്തുണയില്‍ ഭരണം വേണ്ട എന്നതാണ് പാര്‍ട്ടി തീരുമാനമെന്ന് സത്യപ്രതിജ്ഞക്ക് ശേഷം ലൈലാ പരീത് നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.

യു ഡി എഫ് പിന്തുണയില്‍ ചെയര്‍മാനായിരുന്ന വി എം കബീറിനെതിരെ യു ഡി എഫ് തന്നെ കൊണ്ടുവന്ന അവിശ്വാസം പാസായതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Latest