Connect with us

Gulf

ജൈറ്റെക്‌സ് സാങ്കേതികവാരത്തിന് ലക്ഷത്തിലധികം പേരെത്തും

Published

|

Last Updated

ദുബൈ: 39ാമത് വാര്‍ഷിക ജൈറ്റെക്സ് സാങ്കേതിക വാരം, ഭാവി സാങ്കേതിക താര പ്രദര്‍ശനം എന്നിവ പുതുതലമുറ സാങ്കേതിക വിദ്യകളും മനുഷ്യ ചാതുര്യവും എങ്ങനെ സമന്വയിപ്പിക്കുമെന്ന് എടുത്തുകാണിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഒക്ടോ. ആറ് മുതല്‍ പത്തു വരെ വേള്‍ഡ് ട്രേഡ് സെന്ററിലാണ് പരിപാടി. 140 രാജ്യങ്ങളില്‍ നിന്ന് ഒരു ലക്ഷത്തിലധികം സാങ്കേതിക വിദഗ്ധരും വാണിജ്യ പ്രമുഖരും പങ്കെടുക്കും. നൂതന ഗതാഗത സംവിധാനങ്ങള്‍, അത്യാധുനിക ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, സാങ്കേതിക വിദ്യയില്‍ അഭിരമിക്കുന്ന ഒരു പുതിയ തലമുറ എന്നിവയെ ജൈറ്റെക്‌സ് നിര്‍വചിക്കും.

14 ലക്ഷം ചതുരശ്രയടി വേദിയിലാണ് പ്രദര്‍ശനം. 140 രാജ്യങ്ങളില്‍ നിന്നുള്ള 4,800 പ്രദര്‍ശകരെ സ്വാഗതം ചെയ്യും. നാലാം പതിപ്പായ ജൈറ്റെക്‌സ് ഫ്യൂച്ചര്‍ സ്റ്റാര്‍സ് 750 അന്താരാഷ്ട്ര സ്റ്റാര്‍ട്ടപ്പുകള്‍ അവതരിപ്പിക്കും. 1,500 ല്‍ അധികം നിക്ഷേപകരും ഇടപാടുകാരും എത്തും.
ചൈന മൊബൈല്‍, എറിക്‌സണ്‍, ഹണിവെല്‍, നോക്കിയ, ഷ്‌നൈഡര്‍ ഇലക്ട്രിക്, സീമെന്‍സ് എന്നിവരാണ് ഈ വര്‍ഷത്തെ പ്രധാന പ്രദര്‍ശകര്‍. 5 ജി, ബ്ലോക്ക്‌ചെയിന്‍, എ ഐ എന്നിവയുള്‍പ്പെടെ ലോകത്തെ ഏറ്റവും പരിവര്‍ത്തനാത്മകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ വികസനങ്ങള്‍ ചര്‍ച്ച ചെയ്യും.
കൂടാതെ, ജൈറ്റെക്‌സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോണ്‍ അഞ്ച് ദിവസത്തെ തുടര്‍ച്ചയായുള്ള സൗജന്യ പഠന സെഷനുകള്‍ ഒരുക്കും. പത്ത് മണിക്കൂര്‍ നിര്‍മിത ബുദ്ധി ശില്‍പ്പശാല നടത്തും. കൂടാതെ കാര്‍ഷികം, നിര്‍മാണം, സംഭരണം, മാര്‍ക്കറ്റിംഗ്, ഫാക്ടറി ഓട്ടോമേഷന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടുന്നു. ഉപകരണങ്ങള്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന രീതിയും പരസ്പരം മാറ്റുന്നതുമായ ഒരു പ്രധാന വഴിത്തിരിവിനെ പ്രതിനിധീകരിക്കും. വ്യവസായ 4.0, സ്മാര്‍ട്ട് സിറ്റികള്‍, സ്വയം പ്രവര്‍ത്തന വാഹനങ്ങള്‍ എന്നിവയില്‍ 5ജി എങ്ങനെ വിപ്ലവം സൃഷ്ടിക്കുമെന്നതിനൊപ്പം 5ജി സുരക്ഷാ ആശങ്കകളുടെ അടിസ്ഥാനം വിലയിരുത്തും.

മേഖലയിലെ ഏറ്റവും വലിയ 5 ജി ടെക് ആപ്ലിക്കേഷനുകള്‍, പുതിയ ജീവിതശൈലി സാങ്കേതികത, ഭാവിയിലെ മൊബിലിറ്റി സംഭവവികാസങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. ഒപ്പം കൃത്രിമ ബുദ്ധി ഭാവിയെ രൂപപ്പെടുത്തുന്ന രീതികളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കും. ജൈറ്റെക്സിന്റെ പുതിയ ലൈഫ്സ്‌റ്റൈല്‍ ടെക് സെഗ്മെന്റില്‍ യു എ ഇയില്‍ ഇതുവരെ സമാരംഭിച്ചിട്ടില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ചൈന മൊബൈല്‍, സിസ്‌കോ, ഡു, ഇത്തിസലാത്ത്, നോക്കിയ, എസ് ടി സി എന്നിവയുള്‍പ്പെടെ 5 ജിയുടെ ആഗോള, പ്രമുഖര്‍ക്ക് ജൈറ്റെക്‌സ് ആതിഥേയത്വം വഹിക്കും. സ്റ്റാര്‍ സ്റ്റഡ്ഡ് 5 ജി കൗണ്ട്ഡൗണ്‍ കോണ്‍ഫറന്‍സ് അജണ്ടയില്‍ ഡു സി ഇ ഒ ഉസ്മാന്‍ സുല്‍ത്താന്‍, ഫാഡി ഫറവോണ്‍, സീനിയര്‍ വൈസ് പ്രസിഡന്റ് മാര്‍ക്കറ്റ് ഏരിയ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക ഹെഡ്, എറിക്‌സണ്‍, വി പി, ഹുവാവേ, ഗ്ലോബല്‍ വയര്‍ലെസ് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് ആന്‍ഡ് സൊല്യൂഷന്‍സ് ഡോ. മുഹമ്മദ് മദ്കോര്‍ പങ്കെടുക്കും.