Connect with us

National

മുട്ടയും പാലും ഒരുമിച്ച് വില്‍ക്കരുത്; കടകള്‍ തമ്മില്‍ അകലം വേണം ബി ജെ പി എം എല്‍ എ

Published

|

Last Updated

ഭോപ്പാല്‍: മുട്ടയും പാലും കോഴിയിറച്ചിയും ഒരു കടയില്‍ വില്‍ക്കരുതെന്ന പ്രസ്താവനയുമായി ബി ജെ പി എം എല്‍ എ. മധ്യപ്രദേശിലെ ഹുസൂരില്‍ നിന്നുള്ള എം എല്‍ എയായ രാമേശ്വര്‍ ശര്‍മയുടേതാണ് വിവാഗ ട്വീറ്റ്. മുട്ടയും പാലുമെല്ലാം ഒരുമിച്ച് വില്‍ക്കുന്നത് ഒരു വിഭാഗത്തിന്റെ മതവികാരം വൃണപ്പെടുത്തുമെന്നാണ് അദ്ദേഹം പറയുന്നത്. . പാല്‍ വില്‍ക്കുന്ന കടകള്‍ മാംസവും മുട്ടയും വില്‍ക്കുന്ന കടകളില്‍ നിന്ന് വേര്‍പെടുത്തി സ്ഥാപിക്കാണം. ഇത്തരം കടകള്‍ തമ്മില്‍അകലം വേണം. ഇതിനായി സര്‍ക്കാര്‍ ഇടപെടണമെന്നും രാമേശ്വര്‍ ട്വീറ്റ് ചെയ്തു.
പശുവിന്‍ പാല്‍ മതപരമായ അനുഷ്ടാനങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. വ്രതം അനുഷ്ടിക്കുന്നവരും പുശുവിന്‍പാല്‍ ഉപയോഗിക്കും.

ഇത്തരക്കാരുടെ വികാരമാണ് ഒരുമിച്ച് ഇവ വില്‍ക്കുമ്പോള്‍ വൃണപ്പെടുന്നതെന്നാണ് എംഎല്‍എ അവകാശപ്പെടുന്നത്.

മധ്യപ്രദേശില്‍ കോഴിയിറച്ചിയും മുട്ടയും പാലും വില്‍ക്കാനായി സര്‍ക്കാര്‍ പുതിയ കടകള്‍ തുറന്നതിന് പിന്നാലെയാണ് എം എല്‍ എയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

Latest