കോഴിക്കോട്ട് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Posted on: September 11, 2019 6:15 am | Last updated: September 11, 2019 at 12:44 pm

കോഴിക്കോട്: പന്നിയങ്കരയില്‍ പാല്‍ കയറ്റി വന്ന പിക്ക് അപ്പ് വാന്‍ കാറിലിടിച്ച് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. മീഞ്ചന്ത സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 4.45ഓടെയായിരുന്നു അപകടം.

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനങ്ങളില്‍ കുടുങ്ങിയവരെ ബീച്ചില്‍ നിന്നും മൂന്ന് ഫയര്‍യൂണിറ്റുകളെത്തിയാണ് പുറത്തെടുത്തത്.