മുത്തങ്ങ വനത്തില്‍ തോക്കുമായി സി ആര്‍ പി എഫ് ജവാനും സുഹൃത്തും പിടിയില്‍

Posted on: September 10, 2019 3:46 pm | Last updated: September 10, 2019 at 3:50 pm

കല്‍പ്പറ്റ: മുത്തങ്ങ ഫോറസ്റ്റ് റേഞ്ച് പരിധിയിലെ വനത്തിനുള്ളില്‍ നിന്ന് നാടന്‍ തോക്കുമായി സി ആര്‍ പി എഫ് ജവാനും സുഹൃത്തും പിടിയില്‍. സി ആര്‍ പി എഫ് മണിപ്പൂര്‍ ബറ്റാലിയന്‍ ജവാന്‍ സുജേഷിനെയും വിപിനെയുമാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി പതിനൊന്നരയോടെ പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലിയില്‍ വച്ചാണ് പട്രോളിംഗിനിടെ നിറതോക്കുമായി ഇരുവരും പിടിയിലായത്. ഇവര്‍ക്കെതിരെ അനധികൃതമായി ആയുധം കൈയില്‍ വച്ചതിനും വന്യജീവി വേട്ടയാടല്‍ നിയമപ്രകാരവും കേസെടുത്തു. പ്രതികള്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.