റബ്‌കോയിൽ സെയിൽസ് എക്‌സിക്യൂട്ടീവ്, സെയിൽസ് അസിസ്റ്റന്റ്

Posted on: September 10, 2019 3:20 pm | Last updated: September 20, 2019 at 8:03 pm


റബ്‌കോയിൽ സെയിൽസ് എക്‌സിക്യൂട്ടീവ്, സെയിൽസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സെയിൽസ് എക്‌സിക്യൂട്ടീവ്: ബിരുദവും മാർക്കറ്റിംഗ്/ സെയിൽസിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം: 23,469. പ്രായം 18- 40. സെയിൽസ് അസിസ്റ്റന്റ്: ഏതെങ്കിലും വിഷയത്തിൽ ബിരുദം. ശമ്പളം: 19,082. പ്രായം 18- 40.

അപേക്ഷാ ഫോം https://www.rubcogroup.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ ഫോം പൂരിപ്പിച്ച് വിശദമായ സി വിയും പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും സഹിതം തപാൽ വഴിയോ ഇ മെയിലായോ അയക്കണം. വിലാസം: Managing Director, Rubco Group of Undertaking, Rubco House, South Bazar, Kannur- 670 002, Kerala. ഇ മെയിൽ- [email protected]
തപാലിൽ അയക്കുന്നവർ കവറിന് പുറത്തും ഇ മെയിലിൽ അയക്കുന്നവർ സബ്ജക്ട് ലൈനിലും തസ്തിക രേഖപ്പെടുത്തണം. അവസാന തീയതി സെപ്തംബർ 16. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.