പ്രളയബാധിതർക്ക് ജീവിതോപാധിയൊരുക്കി “മഈശ’ പദ്ധതി സമർപ്പിച്ചു

Posted on: September 10, 2019 1:14 pm | Last updated: September 10, 2019 at 1:14 pm
മഈശ പദ്ധതി ഉദ്ഘാടനം കരുളായി പിലാക്കലിൽ നിലമ്പൂർ എം എൽ എ പി വി അൻവർ താക്കോൽ നൽകി നിർവഹിക്കുന്നു

എടക്കര: കിഴക്കൻ മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും എല്ലാം നഷ്ടപ്പെട്ട നിരാലംബരായ ചെറുകിട കച്ചവടക്കാരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്ന പുനരധിവാസ പദ്ധതി ‘മഈശ’ സമർപ്പിച്ചു.

എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതി കരുളായി പിലാക്കൽ, മണൽപ്പാടം, ശാന്തിഗ്രാമം, എരുമമുണ്ട എന്നീ നാലു കേന്ദ്രങ്ങളിലായാണ് പ്രാരംഭമായി നാലു കുടുംബങ്ങൾക്ക് കടകൾ സംവിധാനിച്ചത്. കൊളമംഗലം എം ഇ ടി സ്‌കൂൾ മഴവിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രളയബാധിതർക്കായി നടപ്പാക്കിയ “കൂടൊരുക്കം’ പദ്ധതിയിലൂടെ സമാഹരിച്ച സാമ്പത്തിക സഹായത്തിലാണ് ഇന്നലെ സമർപ്പിച്ച നാല് മഈശകളും. ഇന്നലെ രാവിലെ പത്തിന് കരുളായി പിലാക്കലിൽ നിലമ്പൂർ എം എൽ എ പിവി അൻവർ താക്കോൽദാന ചടങ്ങ് നിർവഹിച്ചു.

കേരള മൂസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, കെ പി ജമാൽ കരുളായി, എം കെ എം സ്വഫ്‌വാൻ, സിദ്ദീഖ് സഖാഫി, ശൗക്കത്ത് സഖാഫി, പി കെ മുഹമ്മദ് ശാഫി, പി അബൂബക്കർ ഹാജി, അറഫ മാനു ഹാജി, അൻവർ വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അസൈനാർ, പഞ്ചായത്ത് മെമ്പർ കെ പി ശറഫുദ്ദീൻ പങ്കെടുത്തു.

വഴിക്കടവ് മണൽ പാടത്ത് നടന്ന ചടങ്ങിൽ ബ്ലോക്ക് മെമ്പർ സ്വലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. വി എസ് ഫൈസി, ബാപ്പുട്ടി ദാരിമി എന്നിവരും മഴവിൽ ക്ലബ് അംഗങ്ങളും ചേർന്ന് താക്കോൽദാന ചടങ്ങ് നിർവഹിച്ചു. ഖാസിം ലത്വീഫി, ഫൈസൽ അഹ്‌സനി, മുഹമ്മദ് അമീൻ, യൂനുസ് എൻ, മുഹമ്മദ് റഫീഖ് നഈമി സംസാരിച്ചു.

ശാന്തിഗ്രാമിൽ നടന്ന മഈശ സമർപ്പണം അലി സഖാഫി ഉദ്ഘാടനം ചെയ്തു. ഉബൈദുല്ല സഖാഫി, ടി എ റശീദ് മുസ്‌ലിയാർ, ഇണ്ണി തങ്ങൾ സംസാരിച്ചു.
എരുമമുണ്ടയിൽ നടന്ന ചടങ്ങിൽ സയ്യിദ് ഹൈദറലി തങ്ങൾ താക്കോൽ ദാനവും പ്രാർഥനയും നടത്തി. ശക്കീറലി എരുമമുണ്ട, മിൻശാദ് നിസാമി, മുഹമ്മദ് സഖാഫി, ടി ശബീറലി പ്രസംഗിച്ചു.