Connect with us

National

'പ്രിയ വിക്രം, സിഗ്‌നലുകള്‍ തകര്‍ത്തതിന് പിഴ ഈടാക്കില്ല' പോലീസിന്റെ ട്വീറ്റ് വൈറലാകുന്നു

Published

|

Last Updated

നാഗ്പൂര്‍: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ചന്ദ്രയാന്‍ 2 ന്റെ “വിക്രം” ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ, നാഗ്പൂര്‍ സിറ്റി പോലീസിന്റെ ട്വീറ്റ് ഓണ്‍ലൈനില്‍ ഹൃദയങ്ങള്‍ കീഴടക്കുന്നു.

ശനിയാഴ്ച ചന്ദ്രപ്രതലത്തില്‍ ഇറങ്ങുന്നതിന് ചെയ്യുന്നതിന് തൊട്ടുമുമ്പ് സിഗ്നല്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ക്രാഷ് ലാന്‍ഡിംഗ് നടത്തയ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ വിക്രം ലാന്‍ഡറോട് പ്രതികരിക്കാന്‍ ആവശ്യപ്പെട്ട് നാഗ്പൂര്‍ സിറ്റി പോലീസ് പോസ്റ്റ് ചെയ്ത ട്വീറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. “”പ്രിയ വിക്രം, ദയവായി പ്രതികരിക്കുക, സിഗ്‌നലുകള്‍ തകര്‍ത്തതിന് പിഴ ഈടാക്കില്ല” എന്നാണ് പോലീസിന്റെ ട്വീറ്റ്. ഇതോടൊപ്പം കെട്ടിപ്പിടിക്കുന്നതിനെ സൂചിപ്പിക്കുന്ന മടക്കിവെച്ച കൈകളുടെ ഇമോജിയും ചേര്‍ത്തിട്ടുണ്ട്.

പോസ്റ്റ് നിരവധി പേരാണ് റീട്വീറ്റ് ചെയ്യുന്നത്. ട്വിറ്റിന്റെ പേരില്‍ നാഗ്പൂര്‍ പോലീസിന് അഭിനന്ദന പ്രവാഹമാണ്. ഈ വാര്‍ത്ത എഴുതുമ്പോള്‍ 40,000ല്‍ പരം ആളുകള്‍ ട്വീറ്റ് ലെെക്ക് ചെയ്തിട്ടുണ്ട്. പതിനൊന്നായിരത്തില്‍ അധികം പേര്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കി നിയമം പരിഷ്‌കരിച്ച സാഹചര്യത്തില്‍ കൂടിയാണ് നാഗ്പൂര്‍ പോലിസിന്റെ പോസ്റ്റ് കൂടുതല്‍ ശ്രദ്ധേയാകര്‍ഷിക്കുന്നത്.

Latest