Connect with us

Gulf

സാമൂഹ്യ പ്രവര്‍ത്തകര്‍ തുണയായി; നിയമപോരാട്ടത്തില്‍ വിജയിച്ച അന്‍പഴകന്‍ നാട്ടിലേക്ക് മടങ്ങി

Published

|

Last Updated

ദമാം: സഊദിയിലെത്തി ആറ് വര്‍ഷമായി നാട്ടില്‍ പോവാന്‍ കഴിയാതെ , ജോലിയില്‍ തളച്ചിടപ്പെട്ട തമിഴ്‌നാട് തിരുച്ചി കല്ലാകുറിച്ചി സ്വദേശി ഒരു വര്‍്ഷം നീണ്ട നിയമ നിയമപോരാട്ടത്തിനൊടുവില്‍സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി .

2012 ലാണ് സഊദിയിലെ അല്‍ഖോബാറിലെ വര്‍ക്ക് ഷോപ്പില്‍ അന്‍പഴകന്‍ ചന്ദിരന്‍ അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലിക്കെത്തിയത്. കൃത്യമായി ശമ്പളം ലഭിക്കാതാതെയും , അവധിക്ക് നാട്ടിലേക്ക് വിടാതെയും നീണ്ട ആറുവര്‍ഷങ്ങള്‍ തള്ളി നീക്കി .ഇതിനിടെ അന്‍്പഴകന്റെ അച്ഛന്‍ ന മരണപ്പെട്ടവിവരമറിഞ്ഞ് നാട്ടിലേക്ക് പോവുന്നതിയായി നിരവധി തവണ സ്‌പോണ്‍സറോട് അനുമതി തേടിയെങ്കിലും നിരാശയായിരുന്നു ഫലം .മാനസികമായി തളര്‍ന്ന അന്‍പഴകന്‍ സുഹൃത്തുക്കളുടെ സഹായത്തോടോ നവയുഗം ജീവകാരുണ്യവിഭാഗത്തെ സമീപിക്കുകയായിരുന്നു .ജീവകാരുണ്യപ്രവര്‍ത്തകരായ മഞ്ജു മണിക്കുട്ടന്റെയും, പദ്മനാഭന്‍ മണിക്കുട്ടന്റെയും സഹായത്തോടെ അന്‍പഴകന്‍ സ്‌പോണ്‍സര്‍ക്കെതിരെ അല്‍ഖോബാര്‍ ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സ്‌പോണ്‍സര്‍ ദമ്മാമിലായതിനാല്‍ കോടതി കേസ് ദമ്മാം ലേബര്‍ കോടതിയിലേയ്ക്ക് മാറ്റുകയും മാസങ്ങള്‍ നീണ്ട കോടതി നടപടികള്‍ക്ക് ശേഷം കേസില്‍ അന്‍പഴകന് കുടിശ്ശിക ശമ്പളവും, സര്‍വ്വീസ് ആനുകൂല്യങ്ങളും, വിമാനടിക്കറ്റും നല്‍കി എക്‌സിറ്റില്‍ നാട്ടിലേയ്ക്ക് അയയ്ക്കാന്‍ സ്‌പോണ്‍സറോട് കോടതി ഉത്തരവിടുകയും ചെയ്തു .രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് അന്‍പഴകന്റെ അമ്മയും മരണപ്പെട്ടിരുന്നു. എന്നാല്‍ നാട്ടില്‍ പോകാന്‍ കഴിയാത്തതിനാല്‍ അമ്മയുടെ മൃതദേഹവും അവസാനമായി അന്‍പഴകന് കാണാന്‍ കഴിഞ്ഞില്ല.

കോടതി ഉത്തരവ് നടപ്പാക്കാതെ സ്‌പോണ്‍സര്‍ നീട്ടികൊണ്ടു പോയതോടെ അല്‍കോബാര്‍ ലേബര്‍ കോടതിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മന്‍സൂര്‍ അലി അല്‍ ബിനാലിയുടെ സാന്നിധ്യത്തില്‍ അന്‍പഴകന്റെ സ്‌പോണ്‍സറെ നേരിട്ട് കണ്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. ഏറെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ കുടിശ്ശിക ശമ്പളവും, വിമാനടിക്കറ്റും നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിക്കുകയും നവയുഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ വേഗം പൂര്‍ത്തിയാക്കി അന്‍പഴകന്‍ നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു