Connect with us

Kerala

നിലപാട് മയപ്പെടുത്തി ജോസഫ്; സമാന്തര പ്രചാരണം ഉടനില്ല

Published

|

Last Updated

കോട്ടയം: കോണ്‍ഗ്രസ് ഇടപെടലിനെ തുടര്‍ന്ന് പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിലപാട് മയപ്പെടുത്തി പി ജെ ജോസഫ് വിഭാഗം. നേരത്തെ തീരുമാനിച്ച സമാന്തര പ്രചാരണ പരിപാടികള്‍ യു ഡി എഫിലെ ചര്‍ച്ചകള്‍ക്കു ശേഷം മതിയെന്ന് ജോസഫ് കോട്ടയം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. ചര്‍ച്ചക്കായി മോന്‍സ് ജോസഫ്, ജോയ് എബ്രഹാം എന്നിവര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും ജോസഫ് വ്യക്തമാക്കി. രണ്ട് വിഭാഗങ്ങളും ഒന്നിച്ചുള്ള പ്രചാരണത്തിനുള്ള സാഹചര്യം നിലവിലില്ലെന്ന് ജോസഫ് ശനിയാഴ്ച പറഞ്ഞിരുന്നു.

കെ പി സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കള്‍ പി ജെ ജോസഫുമായി ബന്ധപ്പെട്ട്് സംസാരിച്ചതിന്റെ അടസ്ഥാനത്തില്‍ കൂടിയാണ് ജോസഫ് വിഭാഗം നിലപാട് മയപ്പെടുത്തിയത്. പ്രചാരണം ഏതു രൂപത്തില്‍ നടത്തണമെന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും. പരസ്യ പ്രസ്താവനകള്‍ ഇറക്കേണ്ടെന്നും സമാന്ത പ്രചാരണം വേണ്ടെന്നുമുള്ള തീരുമാനത്തില്‍ തന്നെയാണ് ജോസ് കെ മാണി വിഭാഗവുമുള്ളത്.

Latest