Connect with us

National

ചന്ദ്രയാന്‍ 2: ഏഴ് വര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്ന് ഐ എസ് ആര്‍ ഒ

Published

|

Last Updated

ബെഗളൂരു: ചന്ദ്രയാന്‍ 2ന് ചന്ദ്രോപരിതത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗിന് സാധ്യമായില്ലെങ്കിലും ഏഴ് വര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്ന് ഐ എസ് ആര്‍ ഒ. പരീക്ഷണം 90 മുതല്‍ 95 ശതമാനം വിജയമായിരുന്നു. നേരത്തെ ആസൂത്രണം ചെയ്തതിലും കൂടുതലായി ആറുവര്‍ഷം അധിക ആയുസ്സ് ഓര്‍ബിറ്റിനുണ്ടാകുമെന്നും ഐ എസ് ആര്‍ ഒ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് ചന്ദ്രോപരിതത്തില്‍ ഇറങ്ങാനുള്ള ചന്ദ്രായന്‍ 2 ശ്രമം അവസാനഘട്ടത്തില്‍ പാളിയത്. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. 2.1 കിലോമീറ്റര്‍ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാല്‍ അതിന് ശേഷം ലാന്‍ഡറില്‍ നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടമാവുകയായിരുന്നുവെന്നുമാണ് ഐ എസ് ആര്‍ ഒ അറിയിച്ചത്.

സാങ്കേതികമായി ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഈ ദൗത്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഒരു പര്യവേക്ഷണപേടകം ലാന്‍ഡ് ചെയ്യിക്കുന്നത് എളുപ്പമായിരുന്നില്ല. ചന്ദ്രന്റെ ഉപരിതലത്തിലെ ജലസാന്നിധ്യം, പാറകളുടെ ഘടന, രാസഘടന എന്നിവ പഠിക്കുകയായിരുന്നു ലക്ഷ്യം. ചന്ദ്രോപരിതത്തില്‍ ഇറങ്ങാനുള്ള അവസാന 15 മിനുട്ട് നിര്‍ണായകമായിരുന്നു. പേടിപ്പിക്കുന്ന 15 മിനുട്ട് എന്നായിരുന്നു ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍ ഇതിനെ വിശേഷിപ്പിച്ചിരുന്നത്.

---- facebook comment plugin here -----