Connect with us

National

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് താഹില്‍ രമണി രാജിവച്ചു

Published

|

Last Updated

ചെന്നൈ: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍ രമണി രാജിവച്ചു. തന്നെ മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റിയ നടപടി പുനപ്പരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി കൊളീജിയം തള്ളിയതോടെയാണിത്.

രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റുകയും മേഘാലയ ചീഫ് ജസ്റ്റിസിനെ മദ്രാസ് ഹൈക്കോടതിയിലേക്ക് നിയമിക്കുകയും ചെയ്തതില്‍ രമണിക്ക് അതൃപ്തിയുണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ മൂന്ന് ജഡ്ജിമാര്‍ മാത്രമാണ് മേഘാലയ ഹൈക്കോടതിയിലുള്ളത്. മദ്രാസ് ഹൈക്കോടതിയില്‍ 75ഉം.

മുംബൈ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരിക്കെ, ബില്‍ക്കീസ് ബാനു പീഡനക്കേസില്‍ വിധി പറഞ്ഞത് താഹില്‍ രമണിയായിരുന്നു.

---- facebook comment plugin here -----

Latest