ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ശബരിമലയുടെ ഭരണ കാര്യങ്ങളില്‍ ഉള്‍പ്പടെ നിയമ നിര്‍മാണം നടത്താനാണ് നീക്കം. ശബരിമല വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട ഒരു ഹരജി പരിഗണിക്കവെ സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വ. ജയതി ഗുപ്തയാണ് സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിച്ചത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളിലെ ഭരണസംവിധാനത്തില്‍ മാറ്റം വരുത്തുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.