Connect with us

International

ബ്രക്‌സിറ്റ് വോട്ടെടുപ്പിന് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ഭൂരിപക്ഷം നഷ്ടപ്പെട്ടു

Published

|

Last Updated

ലണ്ടന്‍: നിര്‍ണായകമായ ബ്രക്‌സിറ്റ് വോട്ടെടുപ്പ്ിന് തൊട്ടുമുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് പാര്‍ലിമെന്റില്‍ പ്രവര്‍ത്തന ഭൂരിപക്ഷം നഷ്ടപ്പെട്ടു. കണ്‍സര്‍വേറ്റീവ് എംപി ഫിലിപ്പ് ലീ യൂറോപ്യന്‍ യൂണിയന്‍ അനുകൂല ലിബറല്‍ ഡെമോക്രാറ്റിലേക്ക് കൂറുമാറിയതോടെയാണ് ജോണ്‍സണ്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായത്.

ബ്രാക്‌നെല്‍ എംപി ഫിലിപ്പ് ലീ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ലിഫ് ഡെംസ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ബ്രെക്‌സിറ്റിനെ പിന്തുടരുകയാണെന്നും ഇത് രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും അപകടത്തിലാക്കുമെന്നും ഫിലിപ് ലീ പറഞ്ഞു. ബ്രക്‌സിറ്റ് നീക്കം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇതോടെ സര്‍ക്കാര്‍ താഴെ വീഴുന്ന സാഹചര്യം ഉടന്‍ ഉണ്ടാകില്ല. ഔദ്യോഗികമായി വിശ്വാസ വോട്ടെടുപ്പ് നടക്കുകയും അതില്‍ പരാജയപ്പെടുകയും ചെയ്താല്‍ മാത്രമേ സര്‍ക്കാര്‍ താഴെയ വീഴുകയുള്ളൂ.

Latest