എന്‍ ഹരി പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

Posted on: September 2, 2019 11:09 pm | Last updated: September 11, 2019 at 1:22 pm

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍ ഹരി എന്‍ ഡി എ സ്ഥാനാര്‍ഥി. ബി ജെ പി ദേശീയ നേതൃത്വമാണ് ഹരിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും എന്‍. ഹരിയായിരുന്നു പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്ത് അംഗമായും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 23നാണ് പാലാ ഉപതിരഞ്ഞെടുപ്പ്. യു ഡി എഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മാണി സി കാപ്പനും രംഗത്തുണ്ട്. സെപ്റ്റംബര്‍ 27നാണ് വോട്ടെണ്ണല്‍.