മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍സ്‌ഫോടനം: 20 മരണം

Posted on: August 31, 2019 11:50 am | Last updated: September 1, 2019 at 9:52 am

മുംബൈ: മഹാരാഷ്ട്രയിലെ ധുലൈയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. 20 പേര്‍ മരിച്ചു. 22 പേര്‍ക്ക് ഗുരുതര പരുക്ക്. പരുക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സഖ്യ ഉയര്‍ന്നേക്കും. 77 ഓളം പേര്‍ ഫാക്ടറിക്കുള്ളില്‍ കുടങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

ധുലെയല്‍ ഷിര്‍പൂരിലുള്ള കെമിക്കല്‍ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്റെ ഫാക്ടറിയിലെ ബോയിലര്‍ പോട്ടിത്തെറിച്ചതാണ് അപകട കാരണം. സമീപത്തെ ആറ് ഗ്രാമത്തില്‍ സ്‌ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.