കാവല്‍ക്കാരന്‍ കള്ളന്‍: രാഹുല്‍ ഗാന്ധിക്ക് മുംബൈ കോടതിയുടെ നോട്ടീസ്

Posted on: August 31, 2019 10:09 am | Last updated: August 31, 2019 at 1:18 pm

മുംബൈ: പാര്‍ട്ടി റാലിക്കിതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാവല്‍ക്കാരന്‍ കള്ളന്‍ എന്ന് ആക്ഷേപിച്ചതിന് മുന്‍കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുംബൈ കോടതിയുടെ നോട്ടീസ്. ഒക്ടോബര്‍ മൂന്നിന് രാഹുല്‍ ഗിര്‍ഗോം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്ന് നോട്ടീസില്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ പദവിയെ മാനിക്കാതെ മോദിയെ പരിഹസിച്ചതായി ചൂണ്ടിക്കാട്ടി ബി ജെ പി പ്രവര്‍ത്തകനായ മഹേഷ് ശ്രീശ്രിമാലിന്റെ ഹരജിയിലാണ് കോടതി നടപടി.
റഫേല്‍ കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ കത്തിനില്‍ക്കുന്ന സമയത്താണ് രാഹുര്‍ മോദിയെ വിര്‍ശിച്ചത്. രാജസ്ഥാനില്‍ സെപ്തംബറില്‍ നടന്ന റാലിയിലാണ് രാഹുല്‍ കാവല്‍ക്കാരന്‍ കള്ളനെന്ന് ആരോപിച്ചത്.