Connect with us

Kannur

ബി ജെ പി പ്രവര്‍ത്തകനായ എടച്ചോളി പ്രേമന്‍ വധം: മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

Published

|

Last Updated

തലശേരി: മൂഴിക്കരയിലെ ബി ജെ പി പ്രവര്‍ത്തകന്‍ എടച്ചോളി പ്രേമന്‍ കൊല്ലപ്പെട്ട കേസില്‍ സി പി എം പ്രവര്‍ത്തകരായ മുഴുവന്‍ പ്രതികളെയും തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി(2) വെറുതെ വിട്ടു. എട്ടു പ്രതികളില്‍ ഏഴാം പ്രതി ചന്ദ്രശേഖരന്‍ കേസ് നടക്കുന്നതിനിടെ മരിച്ചിരുന്നു. തലശേരി നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.

പ്രതികളുടെ പേരില്‍ ചുമതപ്പെട്ട കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വിധിന്യായത്തില്‍ പറഞ്ഞു.
2005 ഒക്ടോബര്‍ 13നാണ് മൂഴക്കരയില്‍ വച്ച് പ്രേമന് വെട്ടേറ്റത്. പിന്നീട് ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.