Connect with us

Kerala

പി എസ് സി തട്ടിപ്പ്: കോപ്പിയടിച്ചത്‌ സ്മാര്‍ട്ട്‌ വാച്ചുകള്‍ ഉപയോഗിച്ചെന്ന് പ്രതികള്‍

Published

|

Last Updated

കൊച്ചി: പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷക്കിടെ പി എസ് സി പരീക്ഷാഹാളില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരജ്ഞിത്തിന്റേയും നസീമിന്റേയും മൊഴി. ചോദ്യം ചെയ്യലിനിടെ ക്രൈംബ്രാഞ്ചിന് മുമ്പിലാണ് ഇവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തത്. സ്മാര്‍ട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങള്‍ പരീക്ഷ തുടങ്ങിയ ശേഷം എസ് എം എസുകളായി വന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ഇരുവരും ക്രൈം ബ്രാഞ്ചിനോട് സമ്മതിച്ചത്.

യൂണിവേഴ്‌സിറ്റി കോളജിലെ കത്തികുത്തുകേസില്‍ ജയിലില്‍ കഴിയുന്ന ശിവരജ്ഞിത്തിനെയും നസീമിനെയും കസ്റ്റഡിയില്‍ വാങ്ങി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ജയിലില്‍ വച്ചുള്ള ചോദ്യം ചെയ്യിലില്‍ കോപ്പിയടി സമ്മതിച്ച പ്രതികള്‍, പക്ഷെ എങ്ങനെയാണ് ആസൂത്രണം നടത്തിയതെന്ന് വ്യക്തമാക്കിയിരുന്നില്ല.

കോപ്പടിക്കുവേണ്ടി ഓണ്‍ ലൈന്‍വഴി വാച്ചുകള്‍ വാങ്ങിയെന്നാണ് സംശയിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിള്‍ പട്ടികയില്‍ ഇടംനേടിയ പ്രണവിന്റെ സുഹൃത്തുക്കളാണ് കോപ്പയടിക്കാന്‍ സഹായിച്ച പോലീസുകാരന്‍ ഗോകുലും സഫീറുമെന്നും ശിവരജ്ഞിത്തും നസീമും പറഞ്ഞു.

പക്ഷെ, ഉത്തരങ്ങള്‍ സന്ദേശമായി അയച്ചവരുടെ കൈകളില്‍ പി എസ് സി ചോദ്യപേപ്പര്‍ എങ്ങനെ കിട്ടയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു ചോദിച്ചുവെങ്കിലും പ്രതികള്‍ വിരുദ്ധമായ മറുപടികളാണ് നല്‍കിയത്.
കേസിലെ അഞ്ചു പ്രതികളില്‍ പ്രണവ്, ഗോകുല്‍, സഫീര്‍ എന്നിവരെ പോലീസിന് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

---- facebook comment plugin here -----

Latest