Connect with us

Ongoing News

ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ് വാഹനപരിശോധനാ റിപ്പോർട്ട് ലഭിച്ചില്ല; അന്വേഷണ സംഘം കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കാറിന്റെ പരിശോധനാ റിപ്പോർട്ട് എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹനവകുപ്പിനും ഫോക്‌സ്‌വാഗൺ കമ്പനിക്കും പ്രത്യേക അന്വേഷണ സംഘം കത്ത് നൽകി. പ്രത്യേക സംഘത്തിന്റെ ആവശ്യപ്രകാരമാണ് പുണെയിൽ നിന്ന് ഫോക്‌സ് വാഗൺ കമ്പനിയുടെ സാങ്കേതിക വിദഗ്ദ്ധർ തിരുവനന്തപുരത്തെത്തി കാറിന്റെ പരിശോധന നടത്തിയത്. എന്നാൽ പരിശോധന നടത്തി അവർ മടങ്ങിപ്പോയി ദിവസങ്ങൾ കഴിഞ്ഞിട്ടും റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത് പെട്ടെന്ന് ലഭ്യമാക്കണമെന്ന ആവശ്യം അന്വേഷണ സംഘം രേഖാമൂലം ഉന്നയിച്ചത്.

വാഹനത്തിന്റെ വേഗത, അപകടത്തിന്റെ കാരണം ഉൾപ്പെടെയുള്ളവയിൽ മോട്ടാർ വാഹന വകുപ്പിെൻറ റിപ്പോർട്ടും അന്വേഷണ സംഘം തേടിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിന്റെഭാഗമായാണ് ഈ റിപ്പോർട്ടുകൾ അന്വേഷണ സംഘം തേടുന്നത്.
അതിനിടെ, കേസിലെ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടികൾ ഇന്ന് പൂർത്തിയാകുമെന്നാണ് വിവരം. ഇതും റിപ്പോർട്ടിന്റെ ഭാഗമാക്കി കോടതിയിൽ സമർപ്പിക്കാനാണ് സാധ്യത. ഈ മാസം മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ചിരുന്ന കാറിടിച്ച് കെ എം ബഷീർ കൊല്ലപ്പെട്ടത്.

---- facebook comment plugin here -----

Latest