Connect with us

Kerala

തരൂരിന് മോദി ഫാനാകാന്‍ കഴിയില്ലെന്ന് എം കെ മുനീര്‍

Published

|

Last Updated

കോഴിക്കോട്: ശശി തരൂര്‍ മോദി സ്തുതി നടത്തിയെന്ന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീര്‍. തരൂരിനെ പിന്തുണച്ചു കൊണ്ടുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്. മോദി ഫാനായി മാറാന്‍ തരൂരിന് കഴിയില്ല. ശശി തരൂരിനെ ഫാസിസ്റ്റ് പക്ഷത്തേക്ക് തള്ളിവിടരുതെന്നും ലീഗ് നേതാവ് ആവശ്യപ്പെട്ടു.

തരൂര്‍ ഉള്‍പ്പടെയുള്ളവരുടെ മോദി സ്തുതിക്കെതിരെ കോണ്‍ഗ്രസില്‍ നിന്ന് വന്‍ വിമര്‍ശമുയരുമ്പോള്‍ ലീഗ് പ്രതികരിക്കാതിരിക്കുന്നത് സജീവ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ മോദി സ്തുതി അവരുടെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് കോഴിക്കോട്ട് ചേര്‍ന്ന ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ചെയ്തത്.

Latest