Kerala
ഇന്ത്യന്‍ സൈന്യം കശ്മീര്‍ വിടണം; കൊല്ലം കലക്ടറേറ്റിലെത്തിയ വാട്‌സാപ്പ് സന്ദേശത്തെ കുറിച്ച് അന്വേഷണം

കൊല്ലം: ഇന്ത്യന്‍ സൈന്യം കശ്മീര്‍ വിടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം കലക്ടറേറ്റില്‍ ലഭിച്ച വാട്‌സാപ്പ് സന്ദേശത്തിന്റെ ഉറവിടം തേടി പോലീസ് അന്വേഷണം ആരംഭിച്ചു. കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ദുരന്ത നിവാരണ സമിതിയുടെ വാട്‌സാപ്പിലേക്കാണ് സന്ദേശമെത്തിയത്.
ചൊവ്വാഴ്ച രാത്രി 11 മണിയോടടുത്താണ് പാക്കിസ്ഥാനില്‍ ഉപയോഗത്തിലുള്ള 82ല്‍ തുടങ്ങുന്ന നമ്പറില്‍ നിന്നുള്ള സന്ദേശം ലഭിച്ചത്. ഹിന്ദി, ഉറുദു ഭാഷകളിലാണ് സന്ദേശം തയാറാക്കിയിട്ടുള്ളത്.
കശ്മീര്‍ തങ്ങളുടെ രാജ്യമാണെന്നും ഇന്ത്യ തുലയട്ടെ എന്നും സന്ദേശത്തിലുണ്ട്. തുടര്‍ന്ന് ദുരന്ത നിവാരണ സമിതിയിലെ ഉദ്യോഗസ്ഥര്‍ കൊല്ലം വെസ്റ്റ് പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. സംസ്ഥാന ഇന്റലിജന്‍സ് മേധാവി ദേശീയ സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം കൈമാറിയിട്ടുണ്ട്.