Connect with us

Kerala

കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ വന്‍ മയക്ക്മരുന്ന് വേട്ട;കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു

Published

|

Last Updated

കോഴിക്കോട്: കണ്ണൂരിലും മലപ്പുറത്തുമായി വന്‍ മയക്ക്മരുന്ന് വേട്ട. 23 കിലോ കഞ്ചാവുമായി മൂന്നു യുവാക്കള്‍ കണ്ണൂരില്‍ പിടിയിലായി. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.സെബി, മെജോ, സുജിത് എന്നിവരാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും പിടിയിലായത്. മൂന്നു പേരും തൃശ്ശൂര്‍ സ്വദേശികളാണ്.

മലപ്പുറം വാഴക്കാട് ഒരു കിലോ 200 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ പോലീസ് പിടിയിലായതാണ് മറ്റൊരു സംഭവം. തിരൂര്‍ ചമ്രവട്ടം സ്വദേശി കല്ലനാറ്റിക്കല്‍ റസാഖ്, എടപ്പാള്‍ കാഞ്ഞിരമുക്ക് കോലോത്ത് വീട്ടില്‍ ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഒന്നര കോടിയിലധികം രൂപ വിലവരുന്ന ലഹരിമരുന്ന് ബൈക്കില്‍ കടത്തുകയായിരുന്നു പ്രതികള്‍.

Latest