Connect with us

Kerala

പാലായില്‍ മാണി സി കാപ്പന്‍ തന്നെ; ഔദ്യോഗിക പ്രഖ്യാപനം എല്‍ഡിഎഫ് യോഗത്തിന് ശേഷം

Published

|

Last Updated

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പനെ സ്ഥാനാര്‍ഥിയാക്കാന്‍ എന്‍സിപി തീരുമാനം. ഇന്ന് രാവിലെ ചേര്‍ന്ന എന്‍സിപി യോഗമാണ് തീരുമാനമെടുത്തത്. അതേ സമയം വൈകിട്ട് മൂന്നി മണിക്ക് ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷമെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകു.

എന്‍സിപി മുന്നോട്ട് വെക്കുന്ന സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് അംഗീകരിക്കുകയാണ് പതിവ്. 2016ലെ തിരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ ഭൂരിപക്ഷം 5000ല്‍ താഴെ ഒതുക്കാന്‍ മാണി സികാപ്പന് കഴിഞ്ഞിരുന്നു. കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായത് മാണി സി കാപ്പന് അനുകൂല ഘടകമായി

Latest